കണ്ണൂര്‍: കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുന്നതാണെന്ന വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി. അത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് കിറ്റ് നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ കിറ്റാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും അത് കൊടുത്തിട്ടുണ്ടോ? കാര്യങ്ങളെ വക്രീകരിക്കാനാണ് ശ്രമം. ഇതാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും യുഡിഎഫിന്റെയും നേതാക്കള്‍ ചെയ്യുന്നത്. സംസ്ഥാനത്തായാലും രാജ്യത്തായാലും വര്‍ഗീയതയ്ക്ക് എതിരെ ഉറച്ച നിലപാടെടുക്കണം. അത് ജനം കൃത്യമായി വിലയിരുത്തുന്നുണ്ട്. മതനിരപേക്ഷതയുടെ സംരക്ഷണം, അതിന്റെ അടിസ്ഥാനം വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post