കോഴിക്കോട്: വടകരയില്‍ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ ആര്‍എംപി സ്ഥാനാര്‍ഥിയാകും. രമ മത്സരിച്ചാല്‍ പിന്തുണ നല്‍കാമെന്നായിരുന്നു യുഡിഎഫ് നിലപാട്. ഇല്ലെങ്കില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് ആര്‍എംപിയുടെ കമ്മിറ്റി ചേര്‍ന്ന് രമയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
യുഡിഎഫ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍എംപിയുടെ ആദ്യ തീരുമാനം. മത്സരിക്കാനില്ലെന്ന് രമയും അറിയിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കില്ലെന്ന്അറിയിച്ചതിനാല് വടകര കോണ്‍ഗ്രസ് തിരിച്ചെടുക്കുകയാണെന്ന് ഇന്നലെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന് അറിയിച്ചു. ഇതോടെയാണ് രമയെത്തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എംപി തീരുമാനിച്ചത്.
Discussion about this post