തൃശൂര്‍: കണ്ണൂര്‍ ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മല്‍സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മല്‍സരിക്കുക. നാളെ നോമിനേഷന് നല്‍കും. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലഭിക്കുന്ന അവസരമാണിതെന്ന് അവര്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മല്‍സരിക്കുന്നത് ഉചിതമായ തീരുമാനമാണന്ന് മകെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പിന്തുണയ്ക്കുന്നത് യുഡി.ഫില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post