തിരുവനന്തപുരം: കേരളത്തില്‍ മത്സരിച്ച ഏത് മണ്ഡലങ്ങളിലും വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തനിക്കുള്ളതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്നും ശോഭാ സുരേന്ദ്രന് വ്യക്തമാക്കി. ഇന്ത്യയിലെ ബിജെപിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്ന ഏറ്റവും കരുത്തനായ നേതാവാണ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ നിരാകരിക്കാതെ സ്വീകരിക്കുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
കഴക്കൂട്ടത്ത് ബിജെപി വിജയിക്കും.പഴയ ബിജെപിയല്ല ഇത്. കഴക്കൂട്ടം ഒഴികെ ഒഴിച്ചിട്ട രണ്ട് സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ശോഭാ സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post