തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് മത്സര രംഗത്തുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ശോഭ സുരേന്ദ്രനോട് മത്സരിക്കണമെന്ന് പാര്‍ട്ടി നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. പക്ഷേ അവര്‍ അസൗകര്യം അറിയിക്കുകയായിരുന്നു. ഡല്‍ഹിയില്‍ പോവുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ തന്നെ അവരോട് സംസാരിച്ചതാണ്. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് വരുന്നതെന്നും കെ.സുരേന്ദ്രന് വ്യക്തമാക്കി.
ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും കിട്ടാത്ത ഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചതെന്നും രണ്ട് സീറ്റിലും സുരേന്ദ്രന് വിജയിക്കട്ടെയെന്നും ശോഭ സുരേന്ദ്രന് പറഞ്ഞിരുന്നു.തന്റെ പേര് എങ്ങനെ ഒഴിവായെന്ന് അറിയില്ലെന്നും ശോഭ സുരേന്ദ്രന് പറയുകയുണ്ടായി.
Discussion about this post