മൂന്നാര്‍: ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ക്ക് വില്ക്കാന് സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. രാജക്കാട് ആനപ്പാറ സ്വദേശി എയ്ഞ്ചല്‍ ഏലിയാസ്, ബൈസണ്‍ വാലി സ്വദേശി കിരണ്‍ ബാബു എന്നിവരാണ് എക്സൈസ് നര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രാജാക്കാട് സ്വദേശി ബിനു ജോസഫ് എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.
രാജാക്കാടിനടുത്തെ ടൂറിസ്റ്റ് കേന്ദ്രമായ കള്ളിമാലി വ്യൂ പോയിന്റ് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ കഞ്ചാവ് വില്‍പ്പന. എക്സൈസിനെ കണ്ടതോടെ ബൈക്ക് അതിവേഗത്തില്‍ ഓടിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും എക്സൈസ് പിടികൂടുകയായിരുന്നു. ബിനു ജോസഫിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് പ്രതികള്‍ കിലോയ്ക്ക് 35,000 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്.
Discussion about this post