ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക മറ്റന്നാള്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. 81 സീറ്റില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. പത്തെണ്ണത്തില്‍ തീരുമാനമെടുക്കാന്‍ ബാക്കിയുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.
നേമം അടക്കം പത്തുസീറ്റുകളില്‍ വിശദമായ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിസന്ധിയൊന്നുമില്ല, വൈകാനുളള കാരണം പട്ടിക വരുമ്പോള്‍ മനസിലാകുമെന്നും ചെന്നിത്തല പറഞ്ഞു.
നേമത്ത് ശക്തനായ സ്ഥാനാര്‍ഥിവരും. എം.പിമാര്‍ നിയമസഭയിലേക്ക് മല്‍സരിക്കില്ല. ഒരാള്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കില്ലെന്നും മുല്ലപ്പളളിയും ചെന്നിത്തലയും വ്യക്തമാക്കി. മുല്ലപ്പളളി ഡല്‍ഹിയില്‍ തുടരും, രമേശും ഉമ്മന്‍ ചാണ്ടിയും മടങ്ങും.
.
Discussion about this post