കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായരുടെ കത്തില്‍ ആരോപിക്കുന്നു.ഇതിന് തയ്യാറകാത്തതിനാല് ഉറങ്ങാന്‍ പോലും അനുവദിച്ചില്ല.
മന്ത്രിമാരുടെ പേരും പറയാന്‍ നിര്‍ബന്ധിച്ചു. ഒരു ഉന്നത നേതാവിന്റെ മകന്റെ പേര് പറയാനും നിര്‍ബന്ധിച്ചു. ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം നേടാന്‍ സഹായിക്കാമെന്ന് പറഞ്ഞു. ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലിലാകുമെന്ന് ഭീഷണിപ്പെടുത്തി. ഇഡി ഉദ്യോഗസ്ഥന് രാധാകൃഷ്ണനാണ് നിര്‍ബന്ധം ചെലുത്തിയത്. ജീവന് ഇഡി ഉദ്യോഗസ്ഥരില്‍ നിന്നും ഭീഷണിയുണ്ടെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഇഡി പറഞ്ഞു. സന്ദീപ് കസ്റ്റഡിയിലുള്ളപ്പോള്‍ ഇത്തരം പരാതി പറഞ്ഞിരുന്നില്ല. പോലീസുകാരും പ്രതിയും ഇഡിക്കെതിരെ നല്കിയ മൊഴി പരിശോധിക്കുന്നുവെന്നും ഇഡി വ്യക്തമാക്കി.
Discussion about this post