കൊച്ചി: പാലാരിവട്ടം പാലം മറ്റന്നാള്‍ തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് മന്ത്രി ജി.സുധാരകന് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഔദ്യോഗിക പരിപാടികള്‍ ഇല്ലാതെ പാലം തുറന്നുകൊടുക്കുന്നത്.
അഞ്ച് മാസത്തിനുള്ളില്‍ ആണ് പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായത്. രണ്ടുദിവസത്തിനകം പാലാരിവട്ടം പാലം സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Discussion about this post