തിരുവനന്തപുരം: അക്രമം തടയാനുള്ള ചര്‍ച്ചകള്‍ എങ്ങനെയാണ് രാഷ്ട്രീയ കൂട്ടുകെട്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചകള്‍ മനുഷ്യജീവന് സംരക്ഷിക്കാനുള്ളതായിരുന്നു. തങ്ങളാരും തലയില്‍ മുണ്ടിട്ട് ചര്‍ച്ചയ്ക്ക് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീ എം സെക്യുലറായ സന്യാസിവര്യനാണെന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നത്. അദ്ദേഹം വിഭാഗീയതയുടെ വക്താവല്ല. അതുകൊണ്ടാണ് അദ്ദേഹത്തോട് സഹകരിക്കാന്‍ തയ്യാറായതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Discussion about this post