തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് വാക്സിന് സ്വീകരിച്ചു. 11 മണിക്ക് തൈക്കാട് ആശുപത്രിയിലെത്തിയാണ് വാക്സിന് സ്വീകരിച്ചത്.
വാക്സിനേഷന് നല്ല അനുഭവമാണെന്നും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെന്നും പിണറായി പറഞ്ഞു. വാക്സിന് സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടു വരണം. കടുത്ത രോഗങ്ങളെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ.കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഇ.ചന്ദ്രശേഖരനും ഇന്നലെ വാക്സിനെടുത്തിരുന്നു. സംസ്ഥാന മന്ത്രിമാരില്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്ന ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി.
Discussion about this post