കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് കൊല്ലം എം.എല്‍.എയും നടനുമായ മുകേഷ്. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് താന്‍ മത്സരിച്ചത്. പാര്‍ട്ടി വീണ്ടും ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. പാര്‍ട്ടി വീണ്ടും ആവശ്യപ്പെടുക എന്നുപറഞ്ഞാല്‍ താന്‍ നല്കിയ സേവനത്തില്‍ പാര്‍ട്ടിക്ക് തൃപ്തിയുണ്ട് എന്നാണ് അര്‍ത്ഥമെന്നും മുകേഷ് ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
താന്‍ മണ്ഡലത്തിലെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന പ്രതിപക്ഷ വിമര്‍ശനങ്ങളെ മുകേഷ് തള്ളി. സിനിമയിലും ടെലിവിഷനിലും നാടകത്തിലും അഭിനയിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടുന്നതെന്ന മുന്‍വിധിയാണ് പ്രതിപക്ഷ ആരോപണത്തിന് പിന്നിലെന്ന് പറഞ്ഞു. കൊല്ലം മണ്ഡലത്തില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. കിഫ്ബിയുടെ സഹായത്തോടെ 1,330 കോടി രൂപയാണ് കൊല്ലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചത്. 45 കോടിരൂപ പെരുമണ്‍ പാലത്തിന് വേണ്ടി മാറ്റിവച്ചെന്നും മുകേഷ് പറഞ്ഞു.
Discussion about this post