കോട്ടയം: മാണി സി. കാപ്പനെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം. കാപ്പന് കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് ആവര്‍ത്തിച്ച മുല്ലപ്പള്ളി രാമചന്ദ്രനെ കൊടിക്കുന്നില്‍ സുരേഷും പിന്തുണച്ചു.
എല്‍.ഡി.എഫില്‍ പരമാവധി പിളര്‍പ്പുണ്ടാക്കാനാണ് ഈ സമയം ശ്രമിക്കേണ്ടതെന്ന് രമശ് ചെന്നിത്തല പറഞ്ഞു. കാപ്പന്റെ കാര്യത്തില്‍ യു.ഡി.എഫില്‍ തീരുമാനമുണ്ടാക്കാനാണ് ധാരണ. 12 സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നും തീരുമാനം.
കാപ്പന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ കൃത്യമായ ധാരണ ഉരുത്തിരിഞ്ഞ് വരാത്ത സാഹചര്യത്തില്‍ ഇക്കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ.
Discussion about this post