പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അടൂര്‍ ഏനാത്ത് വടക്കടത്ത് കാവില്‍ വെച്ചായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല.
ഉമ്മന്‍ചാണ്ടിയുടെ കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഒരു സ്ത്രീ ഓടിച്ച കാര്‍ സ്റ്റിയറിംഗ് ലോക്കായി എതിര്‍വശത്തേക്ക് എത്തി ഉമ്മന്‍ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ചാണ്ടി കോട്ടയത്തേക്ക് യാത്ര തുടര്‍ന്നു.
Discussion about this post