കോട്ടയം: ഇടതുമുന്നണിക്ക് കിട്ടിയ ജൂനിയര്‍ മാന്‍ഡ്രേക്കാണെന്ന മാണി സി.കാപ്പന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ജോസ്.കെ.മാണി. അതേ നാണയത്തില്‍ മറുപടി പറയാനില്ല, പാലായുടെയും കേരള കോണ്‍ഗ്രസിന്റെയും സംസ്കാരം അതല്ലന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. മാണി സി കാപ്പന്റെ മുന്നണി മാറ്റം ഒരു വ്യക്തിയുടെ നിലപാട് മാത്രമായെ കാണുന്നുള്ളു. അക്കാര്യത്തില്‍ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ മുന്നേറ്റം കേരളാ കോണ്‍ഗ്രസിന് കൂടി അവകാശപ്പെട്ടതാണെന്ന് ജോസ് കെ മാണി പറഞ്ഞു.
Discussion about this post