കൊല്ലം: കേരളാ കോണ്‍ഗ്രസ് ബി പിളര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. പത്ത് ജില്ലാ പ്രസിഡന്റുമാരുള്‍പ്പെടെ പാര്‍ട്ടി വിടുമെന്ന് ഇവര്‍ വ്യക്തമാക്കി. യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കും.
മലബാര്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് അസംതൃപ്തി പരസ്യമായി രംഗത്തെത്തിയവരില്‍ ഭൂരിഭാഗവും. പാര്‍ട്ടി ചെയര്മാന് ആര് ബാലകൃഷ്ണപ്പിള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം സംഘടനാ രംഗത്ത് സജീവമല്ല. കെ ബി ഗണേഷ് കുമാര്‍ വ്യക്തി താല്പര്യങ്ങള് അനുസരിച്ച് പരിഗണന ചിലര്‍ക്ക് മാത്രം നല്കുന്നു എന്നാണ് വിമത വിഭാഗം ആരോപിക്കുന്നത്.
Discussion about this post