തിരുവനന്തപുരം: സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിന്റെ അപൂര്‍വ്വ താളിയോല ശേഖരങ്ങള്‍ക്കായി മ്യൂസിയം ഒരുങ്ങുന്നു. രാജ്യത്തെ ആദ്യ താളിയോല രേഖ മ്യൂസിയം തലസ്ഥാനത്ത് സെന്‍ട്രല്‍ ആര്‍ക്കൈവ്സ് വകുപ്പ് ആസ്ഥാനത്താണ് സജ്ജീകരിക്കുന്നത്. ആര്‍ക്കൈവ്സ് വകുപ്പിന്റെ ശേഖരത്തിലുള്ള ഒരു കോടിയില്‍പ്പരം താളിയോലകളുടെ സംരക്ഷണത്തിനായാണ് മ്യൂസിയം സജ്ജമാക്കുന്നത്. 14-ാം നൂറ്റാണ്ടു മുതലുള്ള രേഖകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
താളിയോല രേഖ മ്യൂസിയത്തിന്റെ സജ്ജീകരണോദ്ഘാടനം 17ന് ഉച്ചയ്ക്ക് രണ്ടിന് സെന്‍ട്രല്‍ ആര്‍ക്കൈവ്സ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരാവസ്തു പുരാരേഖ വകുപ്പു മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും.
Discussion about this post