കൊച്ചി: കേരള ബാങ്കില്‍ 1850 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. നാളെ ബാങ്ക് ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിരപ്പെടുത്തല്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് കോടതി നടപടി. പിഎസ്സി ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥിയുടെ ഹര്‍ജിയിലാണ് നടപടി. കണ്ണൂര്‍ സ്വദേശി എ ലിജിത് ആണ് ഹര്‍ജി നല്‍കിയത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു കേരളബാങ്ക് നീക്കം. കേരള ബാങ്കിലെ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സഹകരണ വകുപ്പ് മടക്കിയിരുന്നു. അടിസ്ഥാന നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെയാണ് കേരള ബാങ്ക് ശുപാര്‍ശ സമര്‍പ്പിച്ചതെന്ന കുറിപ്പോടെയാണ് ഫയല്‍ മടക്കിയത്.
Discussion about this post