ന്യൂഡല്‍ഹി: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി വാട്സാപ്പിന് നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. സ്വകാര്യതയാണ് പരമപ്രധാനമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും മൂലധനത്തേക്കാളും വലുതാണ് ജനങ്ങള്‍ക്ക് സ്വകാര്യതയെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.
പുതിയ നയം ഇന്ത്യയ്ക്ക് മാത്രമാണ് ബാധകമെന്ന വാര്‍ത്തകളെ വാട്സാപ്പ് നിഷേധിച്ചു. യൂറോപ്പ് ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും നയം ബാധകമാണ്. യൂറോപ്പിന് ഡാറ്റാ പ്രൈവസിയുടെ കാര്യത്തില്‍ പ്രത്യേക നിയമമുണ്ട്. ഇന്ത്യയും നിയമം നിര്‍മ്മിക്കുകയാണെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും വാട്സാപ്പ് കോടതിയെ അറിയിച്ചു.
Discussion about this post