കണ്ണൂര്‍: ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് നടത്തുന്ന ‘വിജയ് യാത്ര’ മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ പേരാണ് ബിജെപി യാത്രയ്ക്കിട്ടത്. ബിജെപിയും സിപിഐഎമ്മും തമ്മില്‍ ഐക്യമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം ചെന്നിത്തലയുടെ ആരോപണത്തിന് പരിഹാസരൂപേണയാണ് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന് മറുപടി പറഞ്ഞത്. ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയിലെ ‘ഐശ്വര്യ’ എന്ന പേര് ആരുടെയൊക്കെ പേരക്കുട്ടിക്ക് ഉണ്ടെന്ന് പരിശോധിക്കണമെന്ന് വിജയരാഘവന് പരിഹസിച്ചു.
Discussion about this post