തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പി.എസ്.എസി ഉദ്യോഗാര്‍ഥികളുടെ സമരം കൂടുതല്‍ ശക്തിപ്പെടുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞ് സമരം നടത്തി. തിരുവനന്തപുരത്തിന് പുറമെ കണ്ണൂരും കോഴിക്കോടും ഉദ്യോഗാര്‍ഥികള്‍ യാചനാ സമരം നടത്തി. തിരുവനന്തപുരത്ത് സമരം ചെയ്യുന്നതിനിടെ ഒരാള്‍ കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
എംഎല്‍എമാരായ കെ.എസ്.ശബരീനാഥനും ഷാഫി പറമ്പിലും സമരപ്പന്തലില്‍ നിരാഹാര സമരം നടത്തുകയാണ്. ഇന്നലെ മുതലാണ് യൂത്ത് കോണ്‍ഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
അതേസമയം ലാസ്റ്റ്ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതില്‍ മന്ത്രിസഭ തീരുമാനമെടുത്തില്ല. താല്‍ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിന് മുമ്പ് തസ്തിക പി.എസ്.സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
Discussion about this post