കണ്ണൂര്‍: യുഡിഎഫ് സംസ്ഥാനത്ത് അക്രമ സമരങ്ങള്‍ ഉണ്ടാക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. പിഎസ് സി റാക്ഹോള്ഡേഴ്സിനെ മുന്നില്‍ നിര്‍ത്തി യുഡിഎഫ് അക്രമ സമരം അഴിച്ചുവിടുകയാണ്. ഇല്ലാത്ത ഒഴിവുകളില്‍ പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് ജോലി കൊടുക്കാന്‍ പറ്റില്ലെന്നും വിജയരാഘവന് പറഞ്ഞു.
മാനുഷിക പരിഗണന നല്‍കിയാണ് താല്‍ക്കാലിക ജീവനക്കാരുടെ നിയമനം നടത്തിയത്. പിഎസ് സി വഴി നിയമനം നടത്തുന്ന ഒരു തസ്തികയിലും ഈ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികക്കാരെ നിയമിച്ചിട്ടില്ല. തൊഴില്‍ ഇല്ലായ്മ വര്‍ദ്ധിക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ നിലപാടുകളായിരുന്നുവെന്നും വിജയരാഘവന് ആരോപിച്ചു.
Discussion about this post