ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലം കഴിഞ്ഞിട്ട് ദിവസങ്ങളായി. പക്ഷേ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ഒരു കമന്റാണ്. ഐപിഎൽ ടീമായ പഞ്ചാബ് കിങ്സിന്റെ ഉടമയും നടിയുമായ പ്രീതി സിന്റയുടെ പോസ്റ്റിനു താഴെ ശ്രീശാന്ത് കുറിച്ച കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ടുണ്ടായ വിലക്കിനുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശ്രീശാന്ത്. താരലേലത്തിലൂടെ ഐപിഎല്ലിലേക്കും തിരിച്ചെത്താമെന്ന പ്രതീക്ഷ താരത്തിനുണ്ടായിരുന്നു. എന്നാൽ താരലേലത്തിനുള്ള അന്തിമ പട്ടിക പുറത്തുവന്നതോടെ നിരാശയായി ഫലം.തുടർന്നാണ്
ഈ വർഷത്തെ ഐപിഎല്ലിൽ കളിക്കാനുള്ള താൽപര്യം പകുതി കാര്യമായും പകുതി തമാശയായും കമന്റിലൂടെ പ്രകടിപ്പിച്ചത്.
Also read : കൊല്ലത്ത് വീണ്ടും മത്സരിക്കുമെന്ന് മുകേഷ്
ചെന്നൈയിൽ ഫെബ്രുവരി 18ന് നടന്ന താരലേലത്തിന് മുന്നോടിയായി പ്രീതി സിന്റ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിനടിയിലാണ് കമന്റിട്ടിരിക്കുന്നത്. ‘ഐപിഎൽ താരലേലത്തിനായി ചെന്നൈയിലെത്തി. ഈ വർഷം പഞ്ചാബ് കിങ്സിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന താരങ്ങൾ ആരെല്ലാമെന്ന് അറിയാൻ കൗതുകമുണ്ട്. നിങ്ങളുടെ ആഗ്രഹം തുറന്നു പറയൂ. ഞാൻ കേൾക്കാം’ – വിമാനത്താവളത്തിൽ നിന്നുള്ള ചിത്രം സഹിതമാണ് പ്രീതി സിന്റ കുറിച്ചത്.
Discussion about this post