കുത്തിയൊലിക്കുന്ന പുഴയില്‍ അകപ്പെട്ട കുട്ടി അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ വൈറലാകുന്നു. രാജസ്ഥാനിലെ ചമ്പല്‍ നദിയിലായിരുന്നു കുട്ടി അകപ്പെട്ടത്. പുഴയില്‍ അകപ്പെട്ട കുട്ടിയുടെ നേര്‍ക്ക് മുതലക്കൂട്ടം ആക്രമിക്കാനെത്തി. തക്കസമയത്ത് ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
മുതലക്കൂട്ടം ആക്രമിക്കാന്‍ അടുക്കുന്നത് കണ്ട് കുട്ടി അലറിക്കരയുകയായിരുന്നു. ആ സമയത്താണ് ദുരന്തനിവാരണ സേന അപ്രതീക്ഷിതമായി ആ വഴി പോയതും കുട്ടിയെ രക്ഷപ്പെടുത്തിയതും.
ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് പങ്കുവെച്ചത്. ചുറ്റിലും മുതക്കൂട്ടം പാഞ്ഞടുത്തിട്ടും മുന്നോട്ട് നീന്തിയ കുട്ടിയുടെ ആത്മധൈര്യത്തെയാണ് ഏവരും അഭിനന്ദിക്കുന്നത്. ഒപ്പം തക്കസമയത്ത് അവിടെയെത്തിയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ക്കും അഭിനന്ദന പ്രവാഹമാണ്.
This is real heroic deed. Chambal river, crocodiles and the fighter kid. Salute to the rescue team. #Chambal pic.twitter.com/MvNVLV5pVy
— Dr Bhageerath Choudhary IRS (@DrBhageerathIRS) August 24, 2022
Discussion about this post