രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കറങ്ങിക്കളിക്കുന്നുണ്ട്. സൈക്കിളോടിക്കുന്ന ഒരു ഗൊറില്ലയുടെ വീഡിയോ. ഐഎഫഎസ് ഓഫീസര്‍ സാമ്രാട്ട് ഗൗഡയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ”സ്റ്റുപ്പിഡ് സൈക്കിള്‍” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരു ഗൊറില്ല സൈക്കിളോടിച്ചു വരുന്നതാണ് വീഡിയോയുടെ തുടക്കം. ഈ സമയം മറ്റൊരു ഗൊറില്ല അവിടെ ഇരിപ്പുണ്ട്. ഇതിനടുത്ത് വെച്ച് സൈക്കിളോടിച്ച് വരുന്ന ഗൊറില്ല വീഴുന്നു. വീണത് ഗൊറില്ലയ്ക്ക് പിടിച്ചില്ല. അരിശംപൂണ്ട ഗൊറില്ല ആ ദേഷ്യം സൈക്കിളിനോട് തീര്‍ത്തു.
ഇതിനോടകം അറുപതിനായിരത്തിലധികം പേരാണ് വീഡിയോ കണ്ടത്. ‘ആരെയെങ്കിലും ഇംപ്രസ് ചെയ്യാനുള്ള പരാക്രമം ഇത്തരത്തിലേ അവസാനിക്കൂ’, ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ കമന്റ് ഇങ്ങനെയായിരുന്നു. അത്തരത്തില്‍ നിരവധി രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്.
Stupid cycle 😡!!!……….😃 pic.twitter.com/hGXZBEGSL7
— Dr.Samrat Gowda IFS (@IfsSamrat) June 8, 2022
Discussion about this post