സോഷ്യല്‍മീഡിയയില്‍ വൈവിധ്യമാര്‍ന്ന വീഡിയോകള്‍ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. കൗതുകമുണര്‍ത്തുന്ന ഒട്ടേറെ വീഡിയോകള്‍ അക്കൂട്ടത്തിലുണ്ടാകാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കാഴ്ചയ്ക്ക് മാമ്പഴമെന്ന് തോന്നുന്ന ഒരു സാധനം. നല്ല പഴുത്ത മാമ്പഴമാണെന്നെ കണ്ടാല്‍ തോന്നൂ. അതിന് പഴ്സിലൊക്കെയുള്ള പോലുള്ള സിബ്ബുമുണ്ട്. അത് തുറക്കാന്‍ കഴിയും. അപ്പോള്‍ എല്ലാവരും കരുതും മാമ്പഴത്തിന്റെ രൂപത്തിലുള്ള പഴ്സായിരിക്കും ഇതെന്ന്. എന്നാല്‍ വീണ്ടും തെറ്റി. അതൊരു മാമ്പളം തന്നെയാണ്.
ഫ്രൂട്ട് കാര്‍വിംഗിനെ കുറിച്ച് കേട്ടിട്ടില്ലേ? പഴങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ കാര്‍വ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന രീതി. അതേ രീതിയില്‍ പഴ്സിന് സമാനമായി മാമ്പഴത്തിനെ മാറ്റിയെടുത്തിരിക്കുകയാണ് ഈ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.
‘ബ്യൂട്ടിഫുള്‍ എര്‍ത്ത്’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ ആണിത്.
View this post on Instagram
Discussion about this post