അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സര്‍ പുരസ്കാരം. ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് മരണാനന്തര ബഹുമതിയായി സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്സര്‍ പ്രൈസ് ലഭിച്ചത്.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ ഫോട്ടോ ജേണസലിസ്റ്റുകളും ഇന്ത്യക്കാരുമായ അദ്നാന് അബീദി, സന ഇര്‍ഷാദ്, അമിത് ദാവെ എന്നിവര്‍ക്കൊപ്പമാണ് സിദ്ദിഖി പുരസ്കാരത്തിന് അര്‍ഹനായത്.
ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകര്‍ത്തിയ ചിത്രങ്ങളാണ് രണ്ടാം പുലിറ്റ്സറിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്.
യുദ്ധത്തിന്റെ ഭയാനകത പുറംലോകത്തെത്തിച്ച യുക്രൈന് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രത്യേക പരാമര്‍ശവും ലഭിച്ചു. 2021ലെ വാഷിംഗ്ടണ്‍ കലാപം റിപ്പോര്‍ട്ട് ചെയ്തതിന് ദി വാഷിംഗ്ടണ്‍ പോസ്റ്റും ഇത്തവണത്തെ പുലിറ്റ്സര്‍ സമ്മാനത്തിന് അര്‍ഹരായി.
Discussion about this post