കൊച്ചി: ശൈശവം മുതല്‍ എട്ടു വയസു വരെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമായി പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ, കെ വൈ സി ( KYC) അഥവാ “നോ യുവര്‍ ചൈല്‍ഡ് – Know Your Child – KYC ” എന്ന പേരില്‍ ലോറം വെല്‍നസ് കെയര്‍, ലേണ്‍വെയര്‍ കിഡ്സ് എന്നീ സ്ഥാപനങ്ങളുടെ സി എസ് ആര് ഡിവിഷനുകളുമായി സഹകരിച്ചുകൊണ്ട് ശില്‍പ്പശാലാ പരമ്പര ഒരുക്കുന്നു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ എന്ന എന്‍ ജി ഒ.
പരമ്പരയിലെ ആദ്യ ശില്‍പ്പ ശാല വരുന്ന ഏപ്രില്‍ 30നു ഓണ്‍ലൈനായി വൈകുന്നേരം 6 മണി മുതല്‍ 7.30 വരെ നടക്കും.മേയ്-ജൂണ്‍ മാസങ്ങളിലായി ഓണ്‍ലൈനായും നേരിട്ടും മൂന്ന് ശില്‍പ്പശാലകള്‍ കൂടി സംഘടിപ്പിക്കും എന്ന് പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ ചീഫ് കോര്‍ഡിനേറ്റര്‍ സനു സത്യന് അറിയിച്ചു.ഈ പരമ്പരയിലെ എല്ലാ ശില്‍പ്പശാലകളും തികച്ചും സൗജന്യമായിരിക്കും. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ പരിശീലന പരിപാടികളുണ്ടായിരിക്കും ഒപ്പം കൈപുസ്തകവും ( HAND BOOK ) നല്‍കുന്നതായിരിക്കും.ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനായി 92 07 07 07 11 എന്ന നമ്പരില്‍ വിളിക്കുകയോ വാട്ട്സ്ആപ്പ് മെസ്സേജ് അയയ്ക്കുകയോ ചെയ്യുക. സീറ്റുകള്‍ പരിമിതമാണ്.
ലോറം വെല്‍നസ് കെയറിലെ സീനിയര്‍ ഒക്ക്യുപേഷണല്‍ തെറാപ്പിസ്റ്റ് – ഡോ.കെ.നരേഷ് ബാബു, സ്പീച്ച് തെറാപ്പിസ്റ്റ് – വര്‍ഷ ശരത്, പീഡിയാട്രിക് ഫിസിയോ തെറാപ്പിസ്റ്റ് ഡോ.ജിന്‍സി സൂസന് മത്തായി എന്നിവര്‍ക്കൊപ്പം ലേണ്‍വെയര്‍ കിഡ്സ് സ്ഥാപകനും കുട്ടികളുടെ പരിശീലകനുമായ ജിജു തോമസും ഉള്‍പ്പെടുന്ന ടീമാണ് കെ വൈ സി ശില്‍പ്പശാലകള്‍ നയിക്കുകയെന്നു കെ വൈ സി കോര്‍ഡിനേറ്റര്‍ ബോണി ജോണ്‍ അറിയിച്ചു.
ശൈശവദശ മുതല്‍ എട്ടു വയസ് വരെയുള്ള ജീവിത ഘട്ടത്തിലാണ് ഒരു മനുഷ്യന്റെ ബുദ്ധി വികാസത്തിന്റെ എണ്‍പത് ശതമാനവും സംഭവിക്കുന്നത്.ശാരീരിക വികാസത്തെക്കാള്‍ കൂടുതല്‍ മാനസിക വികാസം സംഭവിക്കുന്നതും ഇതേ കാലയളവിലാണ്.കുട്ടികളുടെ ന്യൂനതകളും ശാരീരിക – മാനസിക – സ്വഭാവ – പഠന വൈകല്യങ്ങളും പലപ്പോഴും വളരെ നേരത്തെ കണ്ടെത്തുവാന്‍ സാധിക്കുകയാണെങ്കില്‍ നല്ലൊരു ശതമാനം പ്രശനങ്ങള്‍ക്കും ശാശ്വത പരിഹാരം കണ്ടെത്താനും അതിസങ്കീര്ണ്ണതയേറിയ പ്രശ്നങ്ങള്‍ താരതമ്യേന ഭംഗിയായി കൈകാര്യം ചെയ്യുവാനും സാധിക്കും.അതുപോലെ, കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സര്‍ഗ്ഗ വാസനകളും മറ്റു അന്യാദൃശമായ കഴിവുകളും തിരിച്ചറിയാനും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കേണ്ടതുണ്ട്.ന്യൂനതകളും വൈകല്യങ്ങളും ഒളിഞ്ഞിരിക്കുന്ന കഴിവുകളും ഒക്കെ തിരിച്ചറിയാന്‍ പലപ്പോഴും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമയക്കുറവു കൊണ്ടോ പരിശീലനമില്ലാത്തതിനാലോ സാധിക്കാറില്ല.അതിനു അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ, ലോറം വെല്‍നസ് കെയറിന്റെയും, ലേണ്‍വെയര്‍ കിഡ്സിന്റെയും സഹകരണത്തോടെ കെ വൈ സി ( KYC) ശില്പശാല പരമ്പര സംഘടിപ്പിക്കുന്നത്.
നമ്മുടെ കുട്ടികളെ നമ്മള് കൂടുതല്‍ ആഴത്തില്‍ അറിയേണ്ടതുണ്ട്.കൂടാതെ മനുഷ്യ മസ്തിഷ്ക്കത്തിന്റെ അപാരമായ സാധ്യതകളെക്കുറിച്ചും വിവിധ ബുദ്ധി കേന്ദ്രങ്ങളെക്കുറിച്ചും കാഴ്ച – കേള്‍വി -പ്രവര്‍ത്തി എന്നിവയെ ആസ്പദമാക്കിയുള്ള കുട്ടികളുടെ വിവിധ പഠന രീതികള്‍ എന്നിവയ്ക്കൊപ്പം ചുവന്ന കൊടികള്‍ ( RED FLAGS ) ഉയരുമ്പോള്‍ ആപല്‍ സാധ്യത മുന്നില്‍ക്കണ്ട് അവയെ തിരിച്ചറിയാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും നമ്മള് – രക്ഷിതാക്കളും അധ്യാപകരും – തയ്യാറാവേണ്ടതുണ്ട്. അനുഭാവ പൂര്‍ണ്ണമായ ഇടപെടലുകളിലൂടെയും പരിലാളനകളിലൂടെയും കരുതലുകളിലൂടെയും അരുതുകളിലൂടെയും നമ്മുടെയും സമൂഹത്തിന്റെയും ഭാവി കരുപ്പിടിപ്പിക്കേണ്ട കരങ്ങളെ, നമ്മുടെ കുട്ടികളെ പിടിച്ചുയര്‍ത്താം.
Discussion about this post