ഹെയര്‍ സ്റ്റൈലിംഗിനിടെ സ്ത്രീയുടെ തലയില്‍ തുപ്പിയ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഉത്തര്‍പ്രദേശിലെ മുസാഫിര്‍നഗറില്‍ നടന്ന ഒരു ഹെയര്‍ സ്റ്റൈലിംഗ് വര്ക്ക്ഷോപ്പിനിടെയായിരുന്നു സംഭവം. ഒരു സ്ത്രീയുടെ തലമുടി ഒരുക്കുന്നതിനിടെ ഹബീബ് മുടിയിലേയ്ക്ക് തുപ്പുകയായിരുന്നു.
For those who goes to Javed Habib’s saloon pic.twitter.com/dblHxHUBkw
— Rishi Bagree (@rishibagree) January 5, 2022
വേദിയിലേയ്ക്ക് ഹെയര്‍കട്ടിനു ക്ഷണിച്ച ജാവേദ് മുടി നനയ്ക്കാന്‍ വെള്ളം ഇല്ലെങ്കില്‍ തുപ്പല് ഉപയോഗിക്കാമെന്ന് പറയുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി.
Famous hairstylist-businessman Javed Habib spit in a woman’s hair while doing her hair as a joke. We all saw the video
Now listen to the woman’s reaction. She says he called her from audience but went on to do that, making her feel disgustedpic.twitter.com/8vQkFXpPWS
— Swati Goel Sharma (@swati_gs) January 6, 2022
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഹബീബിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഉത്തര്‍പ്രദേശ് പൊലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് രംഗത്തെത്തി. ഉത്തര്‍പ്രദേശ് ഡിജിപിക്ക് ഇതു സംബന്ധിച്ച കത്തയച്ചിട്ടുണ്ടെന്നും ഉചിത നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ അറിയിച്ചു.
അതേസമയം, വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ക്ഷമാപണവുമായി ജാവേദ് രംഗത്തെത്തുകയും ചെയ്തു. ഒരു തമാശയ്ക്ക് ചെയ്തതാണെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജാവേദ് പറഞ്ഞു.
Discussion about this post