പല തരം വിവാഹപരസ്യങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരു പരസ്യ ബോര്‍ഡ് തന്നെ വിവാഹപരസ്യത്തിനായി ഉപയോഗിച്ചാലോ? അതും രസകരമായ വാചകങ്ങളോടെ. സംഭവം യുകെയിലാണ്.
മുഹമ്മദ് മാലിക് എന്ന 29 വയസുകാരനായ സംരംഭകനാണ് വ്യത്യസ്തമായ വിവാഹപരസ്യം നല്‍കിയിരിക്കുന്നത്. ‘Findmalikawife.com’ എന്ന പേരില്‍ ഒരു വെബ്സൈറ്റുണ്ടാക്കുകയും, ബര്‍മിംഗ്ഹാമില്‍ ഉടനീളം നിരവധി പരസ്യ ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കുകയും ചെയ്തു മാലിക്. നഗരത്തിലുടനീളവും മാഞ്ചസ്റ്ററിലും പരസ്യബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പരസ്യബോര്‍ഡിലെ വാചകങ്ങളാണ് രസകരം. ”എന്നെ അറേഞ്ച്ഡ് മാര്യേജില്‍ നിന്ന് രക്ഷിക്കൂ” എന്ന വാചകത്തിനൊപ്പം വെബ്സൈറ്റ് അഡ്രസും നല്‍കിയിട്ടുണ്ട്. ഒപ്പം മാലികിന്റെ ഒരു ചിത്രവും നല്‍കിയിട്ടുണ്ട്.
you have to respect the hustle.
marriage CVs are the past. marriage billboard ads are the future.https://t.co/2YmxlTPCdb pic.twitter.com/Ul6IYHywCP
— Hamzah (@hamzah2506) January 2, 2022
20കളിലുള്ള ഒരു മുസ്ലീംപെണ്കുട്ടിയെയാണ് മാലിക് തിരയുന്നത്.
ശനിയാഴ്ച പരസ്യബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെ നൂറുകണക്കിന് സന്ദേശമാണ് തനിക്ക് ലഭിച്ചതെന്ന് മാലിക് പറഞ്ഞു.
Discussion about this post