വിവാഹവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ വിവാഹമോചനം കിട്ടിയത് ആഘോഷമാക്കിയിരിക്കുകയാണ് ഒരു യുവതി. യുകെയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ സോണിയ ഗുപ്ത എന്ന സ്ത്രീയാണ് വിവാഹമോചനം ആഘോഷമാക്കിയത്. പതിനേഴ് വര്‍ഷം നീണ്ട വിവാഹബന്ധത്തില്‍ നിന്ന് മോചനം നേടിയതിന്റെ സന്തോഷം 45കാരിയായ സോണിയ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
2003ലായിരുന്നു സോണിയയുടെ വിവാഹം. സാമൂഹിക ജീവിതം ഇഷ്ടപ്പെട്ടിരുന്ന താന്‍ വിവാഹത്തോടെ ഒതുങ്ങിക്കൂടാന്‍ തുടങ്ങി. പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് വിവാഹമോചനത്തിന് മുതിര്‍ന്നതെന്ന് സോണിയ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. മൂന്ന് വര്‍ഷം നീണ്ടതായിരുന്നു വിവാഹമോചന നടപടികള്‍. വിവാഹ മോചനത്തോടെ ജീവിതം തന്നെ തീര്‍ന്നു എന്ന് ചിന്തിക്കുന്നവര്‍ക്ക് കരുത്ത് നല്കാന് കൂടിയാണ് താന്‍ ഇങ്ങനെയാരു പാര്‍ട്ടി പ്ലാന്‍ ചെയ്തതെന്നും സോണിയ പറയുന്നു. ഇനി എങ്കിലും താന്‍ ആഗ്രഹിച്ച പോലെ പാറിപറന്ന് ജീവിതം ആസ്വദിക്കണമെന്നും സോണിയ പറയുന്നു.
Discussion about this post