തൃശൂര്‍: പ്രമുഖ പ്രവാസി വ്യവസായി ഡോ.രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണകിരീടം സമര്‍പ്പിച്ചു. മകന്റെ വിവാഹത്തോടനുബന്ധിച്ചാണ് രവി പിള്ള കിരീടം സമര്‍പ്പിച്ചത്. മരതക കല്ല് പതിച്ചതാണ് കിരീടം.
കിരീടം സോപാനപ്പടിയില്‍ സമര്‍പ്പിക്കുമ്പോള്‍ ഭാര്യ ജീത രവിപിള്ള, മകന് ഗണേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
40 ദിവസം കൊണ്ടാണ് ഈ കിരീടം നിര്‍മ്മിച്ചത്. മരതക കല്ലിന് 14.45 കാരറ്റാണ് തൂക്കം വരുന്നത്. ഏഴേമുക്കാല്‍ ഇഞ്ച് ഉയരവും അഞ്ചേ മുക്കാല്‍ ഇഞ്ച് വ്യാസവുമുള്ള കിരീടം നക്ഷി ഡിസൈനില്‍ പൂര്‍ണമായും കൈകൊണ്ട് നിര്‍മ്മിച്ചതാണ്.
തിരുപ്പതി ബാലാജി ക്ഷേത്രം ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ക്ക് കിരീടം ഉള്‍പ്പെടെയുള്ള ആടയാഭരണങ്ങള്‍ പണിത് പ്രശസ്തനായ പാകുന്നം രാമന്‍കുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് കിരീടം നിര്‍മ്മിച്ചത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണ് കിരീടം പണികഴിപ്പിച്ചത്.
Discussion about this post