പെട്ടെന്ന് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിച്ച് പലരും പല നുറുങ്ങുവിദ്യകളും ചെയ്തുനോക്കാറുണ്ട്. മരുന്നുകള്‍ വരെ കഴിക്കുന്നവരുണ്ട്. പ്രത്യേകിച്ച് ഫലമൊന്നും ലഭിക്കുകയുമില്ല. എന്നാല്‍ ചില പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ പെട്ടെന്നല്ലെങ്കിലും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇത് ആരോഗ്യത്തിന് മറ്റ് തരത്തില്‍ ഹാനികരമാകുന്ന പാനീയങ്ങളുമല്ല.
1. വെള്ളം
ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ് വെള്ളം. ഇത് നിങ്ങളുടെ വയറു നിറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും കൂടാതെ കലോറി രഹിതവുമാണ്. 2019ലെ ഒരു പഠനമനുസരിച്ച്, ജല ഉപഭോഗം വര്‍ദ്ധിക്കുന്നത് ശരീരഭാരം 5.15%വരെ കുറയാന്‍ സഹായിക്കുമെന്ന് കാണിക്കുന്നു.
2. ഗ്രീന്‍ടീ
കാറ്റെച്ചിനും കഫീനും കൊണ്ട് സമൃദ്ധമാണ് ഗ്രീന്‍ ടീ. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശക്തി നല്കുന്നു.നിങ്ങള്‍ വിശ്രമിക്കുന്ന സമയത്ത് കഫീന്‍ കൊഴുപ്പ് എരിച്ചുകളയുന്നു.
3. ബ്ലാക്ക് ടീ
ഗ്രീന്‍ ടീ പോലെ ആന്റിഒക്സിഡന്റ്സും പോളിഫിനോല്സും അടക്കമുള്ള ആരോഗ്യപ്രദമായ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് ബ്ലാക്ക് ടീയും. ഇത് പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുന്നു. 2018 ല്‍ നടത്തിയ ഒരു പഠനം അനുസരിച്ച്, പോളിഫെനോള്‍സ് അടങ്ങിയ ചായ കൊഴുപ്പും പഞ്ചസാരയും ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നു. ഇത് കലോറി ഉപഭോഗം കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയുകയും ചെയ്യുന്നു.
4. ആപ്പിള്‍ സിഡര്‍ വിനിഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അടങ്ങിയ പാനീയങ്ങള്‍ ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തി കൊഴുപ്പ് കുറയ്ക്കുന്നു. ഇതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ഭാരം നിയന്ത്രിക്കാനുള്ള ധാരാളം സംയുക്തങ്ങള്‍ ഉണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
5. വെജിറ്റബിള്‍ ജ്യൂസ്
വെജിറ്റബിള്‍ ജ്യൂസില്‍ വണ്ണംകുറയ്ക്കാന്‍ സഹായിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. പച്ചക്കറികള്‍ ആരോഗ്യത്തിന് വളരെ നല്ലതുമാണ്. കാരറ്റ്, ചീര, വെള്ളരി തുടങ്ങിയ പച്ചക്കറികളുടെ ജ്യൂസുകള്‍ പോഷകങ്ങളാല്‍ സമ്പന്നമാണ്. സോഡിയം കുറഞ്ഞ പച്ചക്കറികള്‍ ചേര്‍ത്ത ജ്യൂസ് കുടിക്കുന്നത് ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
Discussion about this post