ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡായ ഗുച്ചിയിറക്കിയ ഇന്ത്യന്‍ മോഡല്‍ കുര്‍ത്തിയുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ഫാഷന്‍ പ്രേമികള്‍.പരമ്പരാഗ ഇന്ത്യന്‍ കുര്ത്തിയോട് സാമ്യമുള്ള ഫ്ളോറല്‍ എംബ്രോയ്ഡറി ഡിസൈനിലുള്ള ലിനന്‍ കഫ്താന് ഗുച്ചി വിലയിട്ടിരിക്കുന്നത് 3500 ഡോളറാണ്. അതായാത്, 2.5 ലക്ഷം രൂപ. മാസതവണ നല്‍കിയും ഈ കുര്‍ത്തി വാങ്ങാന്‍ ഗുച്ചിയില്‍ അവസരമൊരുക്കിയിട്ടുണ്ട്.
അതേസമയം നിരവധി പേരാണ് ഗുച്ചിയെ ട്രോളിക്കൊണ്ടിരിക്കുന്നത്. 500 രൂപയ്ക്ക് ഇതേ കുര്‍ത്തി വാങ്ങുമെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.
Gucci selling an Indian kurta for 2.5 lakhs ? I’ll get the same thing for 500 bucks ? pic.twitter.com/Opw2mO5xnV
— nalayak (@samisjobless) June 1, 2021
Discussion about this post