തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. ബിജുരമേശ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസില്‍ രമേശ് ചെന്നിത്തലക്കും വി.എസ് ശിവകുമാറിനും കെ.ബാബുവിനും എതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ രമേശ് ചെന്നിത്തല, കെ ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ കോഴ വാങ്ങിയെന്നാണ് ബാറുമട ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
അതേസമയം സ്പീക്കര്‍ സര്‍ക്കാരിന്റെ പാവയാണെന്ന് ചെന്നിത്തല ആരോപിച്ചു. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post