കാസര്‍ഗോഡ്: ജ്വല്ലറി തട്ടിപ്പ് കേസില്‍ എം.സി.കമറുദ്ദീന് എംഎല്‍എക്കെതിരായ വഞ്ചന കേസുകള്‍ നൂറ് കടന്നു. 15 കേസുകള്‍ കൂടി പുതുതായി രജിസ്റ്റര്‍ ചെയ്തു. അതേസമയം ലീഗ് മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്.
12 പേരില്‍ നിന്നായി 2 കോടി 65 ലക്ഷം രൂപയും 3 പേരില്‍ നിന്നായി 167 പവന് സ്വര്‍ണവും വാങ്ങി വഞ്ചിച്ചെന്നാണ് എം.സി.കമറുദ്ദീനെതിരായ പുതിയ കേസുകള്‍. ചന്തേര സ്റ്റേഷനില്‍ അഞ്ച് കേസുകളും കാസര്‍ഗോഡ് എട്ടും പയ്യന്നൂരില്‍ രണ്ട് കേസുകളുമാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്.
Discussion about this post