കോഴിക്കോട്: മുതിര്‍ന്ന നേതാക്കളുടെ പരിഭവം ഉള്‍ക്കൊള്ളുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. പദവി ലഭിക്കാത്തതില്‍ ചിലര്‍ക്ക് വിഷമമുണ്ടാകും. എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. തലമുറമാറ്റം വരുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ വരാം. ആരെങ്കിലും കേന്ദ്രനേതൃത്വത്തിന് പരാതി അയച്ചതായി കരുതുന്നില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
ബിജെപിയിലെ ഗ്രൂപ്പ് പോര് പാര്‍ട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നത്. കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്നും യോഗങ്ങളില്‍ നിന്നുമൊക്കെ ശോഭാ സുരേന്ദ്രന് വിട്ടുനില്‍ക്കുകയാണ്. വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രന് തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രന് പ്രശ്നപരിഹാരത്തിന് ഉടന്‍ കേന്ദ്ര ഇടപെല്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
അതേസമയം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പരാതിയുമായി പാര്‍ട്ടിക്കുള്ളില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി എം വേലായുധനാണ് കെ സുരേന്ദ്രന് വഞ്ചിച്ചെന്നാരോപിച്ച് പരസ്യപ്രതികരണം നടത്തിയത്. പ്രസിഡന്റിനെ കണ്ടെത്താന്‍ നേതാക്കള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ സ്ഥാനം ഉറപ്പിക്കാന്‍ സുരേന്ദ്രന് പദവികള്‍ വാഗ്ദാനം ചെയ്തുവെന്നാണ് വേലായുധന്റെ വെളിപ്പെടുത്തല്‍.
Discussion about this post