തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ബാറുടമ ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണി. രമേശ് ചെന്നിത്തലക്കും കെ ബാബുവിനും വി.എസ്.ശിവകുമാറിനുമെതിരായ വെളിപ്പെടുത്തല്‍ ഗുരുതരമാണെന്ന് ഇടതുമുന്നണി വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിന്റെ കള്ളപ്പണ ഇടപാട് അന്വേഷിക്കണമെന്നും ഇടതുമുന്നണി ആവശ്യപ്പെട്ടു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്ക് കോടികള്‍ പിരിച്ചു നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.
Discussion about this post