കോട്ടയം: തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ യുഡിഎഫ് നല്‍കണമെന്ന് പി.ജെ.ജോസഫ്. നേതാക്കള്‍ ഏറെയും ജോസ് കെ.മാണിയെ കൈവിട്ടു. ഇല്ലാത്ത കാര്യം പറയുന്ന റോഷി അഗസ്റ്റിന് മാത്രമാണ് ജോസിനൊപ്പമുള്ളതെന്നും പി.ജെ.ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് വികാരമുള്ള മേഖലയില്‍ വിജയ സാധ്യത കൂടുതലാണ്. റോഷി അഗസ്റ്റിന് എംഎല്‍എ ജോസ്.കെ.മാണിയുടെ കുഴലൂത്തുകാരനായി മാറിയെന്നും പി.ജെ.ജോസഫ് ആരോപിച്ചു.
അതേസമയം ജോസഫ് വിഭാഗം വിജയിച്ച സീറ്റുകളെല്ലാം നല്കാന് തയ്യാറാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മത്സരിച്ച സീറ്റുകളില്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. തിങ്കളാഴ്ച കോട്ടയത്ത് വെച്ച് കോണ്‍ഗ്രസ്-ജോസഫ് ഉഭയകക്ഷി ചര്‍ച്ച നടക്കും.
Discussion about this post