ന്യൂഡല്‍ഹി: ചാണകത്തിന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള റേഡിയേഷന് കുറയ്ക്കാന്‍ കഴിയുമെന്ന അവകാശവാദം ഉയര്‍ത്തി രാഷ്ട്രീയ കാമധേനു ആയോഗ് (ആര്‍കെഎ) ചെയര്മാന് വല്ലഭായ് കതിരിയ. ചാണകത്തില്‍ നിര്‍മ്മിച്ച ഒരു ‘ചിപ്പ്’ ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. രാജ്കോട്ട് ആസ്ഥാനമാക്കിയ ശ്രിജി ഗൗശാലയാണ് ‘ഗോസത്വ കവച്’ എന്ന ചിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.
ചാണകം കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ചിപ്പ് മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ചാല്‍ റേഡിയേഷന് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കതിരിയ പറയുന്നത്. റേഡിയേഷന് മൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനും ഇത് സഹായിക്കുമെന്നും അവകാശപ്പെടുന്നു. ദേശീയ തലത്തില്‍ നടത്തുന്ന ‘കാമധേനു ദീപാവലി അഭിയാന്’ പ്രചാരണപരിപാടിയോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു കതിരിയ. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വികസനത്തിനുമായി 2019ല്‍ കേന്ദ്ര മൃഗസരക്ഷണ ക്ഷീരകര്‍ഷക വകുപ്പിന് കീഴില്‍ ആരംഭിച്ച സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്.
Discussion about this post