ശ്രീനഗര്‍: കശ്മീരിലെ രജൗറിയില്‍ ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ വയല ആശാഭവനില്‍ അനീഷ് തോമസാണ് മരിച്ചത്. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിലാണ് അനീഷിന്റെ മരണം. വെടിനിര്‍ത്തല്‍ ലംഘിച്ചാണ് പാക് ഷെല്ലാക്രമണം നടത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം. പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ അനീഷ് മരിച്ചതായി ഇന്ന് രാവിലെയാണ് കരസേന ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്.
Discussion about this post