മലപ്പുറം: മാന്യതയുണ്ടെങ്കില്‍ മന്ത്രി കെ.ടി ജലീല്‍ തല്‍സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സ്വര്‍ണക്കടത്തിലടക്കം മന്ത്രി കെ ടി ജലീലിന് പങ്കുണ്ടെന്നതിന്റെ തെളിവ് ഓരോന്നായി പുറത്തുവരികയാണ്. സ്വപ്ന സുരേഷുമായി നിരന്തരം ഫോണില്‍ കെ ടി ജലീല്‍ സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എന്തിനാണ് ജലീലിനെ സംരക്ഷിക്കുന്നത്. ഇ പി ജയരാജനെയും തോമസ് ചാണ്ടിയെയും ശശീന്ദ്രനെയും മാറ്റി നിര്‍ത്താമെങ്കില്‍ എന്തുകൊണ്ട് ജലീലിനെതിരെ നടപടിയുണ്ടാകുന്നില്ലെന്നും കെപിഎ മജീദ് ചോദിച്ചു.
ജലീലിനെ സംരക്ഷിക്കുന്നതിലൂടെ സിപിഐഎമ്മിന്റെ മുഖം വികൃതമാകുകയാണെന്നും മജീദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് നോക്കി ശക്തമായ സമരത്തിലേക്ക് ലീഗ് നീങ്ങുമെന്നും കെ പി എ മജീദ് വ്യക്തമാക്കി.
അതേസമയം, മലപ്പുറത്തെ വീട്ടിലാണ് ജലീല്‍ ഇപ്പോഴുള്ളത്. വീടിന് ചുറ്റും പോലീസ് സുരക്ഷ ശക്തമാണ്. മാധ്യമപ്രവര്‍ത്തകരെ അടക്കം കാണാന്‍ തയ്യാറായിട്ടില്ല. വെള്ളിയാഴ്ച തന്നെ മാധ്യമപ്രവര്‍ത്തകര്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തോ എന്നറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രി ഇക്കാര്യം പൂര്‍ണമായി നിഷേധിച്ചു. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് മേധാവിയാണ് ജലീലിന്റെ മൊഴിയെടുത്ത വിവരം മാധ്യമങ്ങളോട് പറഞ്ഞത്.
Discussion about this post