ന്യൂഡല്‍ഹി: സെപ്തംബറില്‍ നടക്കേണ്ട നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പരീക്ഷകള്‍ നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോവിഡ് ചിലപ്പോള്‍ ഒരുവര്‍ഷം കൂടി തുടര്‍ന്നേക്കാം. അങ്ങനെ വന്നാല്‍ അതുവരെ കാത്തിരിക്കാനാണോ ഹര്‍ജിക്കാരുടെ തീരുമാനമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വാക്കാല്‍ പരാമര്‍ശിച്ചു.
കോവിഡിനെതിരായ വാക്സിന് തയ്യാറാകുന്നത് വരെ നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടിവെക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ പരീക്ഷ നീട്ടിവെക്കുന്നതിനെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് നീറ്റ് പരീക്ഷ നടത്താമെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചത്.
സെപ്തംബര്‍ 13നാണ് നീറ്റ് പരീക്ഷ. സെപ്തംബര്‍ ആദ്യവാരം ആണ് ജെഇഇ.
Discussion about this post