മോസ്കോ: കോവിഡ് വാക്സിന് ഔദ്യോഗികമായി പുറത്തിറക്കി റഷ്യ. റഷ്യയില്‍ കോവിഡ് വാക്സിനേഷന് ആരോഗ്യമന്ത്രാലയം അനുമതി നല്കി. തന്റെ മകള്‍ക്ക് കോവിഡ് വാക്സിനേഷന് എടുത്തതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വെളിപ്പെടുത്തി.
ലോകത്തിലെ ആദ്യ കോവിഡ് വാക്സിനാണിത്. മോസ്കോയിലെ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിന് രണ്ടു മാസം മനുഷ്യരില്‍ പരീക്ഷണം നടത്തിയ ശേഷമാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ അന്തിമ സുരക്ഷാപരിശോധന പൂര്‍ത്തിയാകും മുന്‍പാണ് വാക്സിന് ഉപയോഗം തുടങ്ങുന്നത്. മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പുടിന് വാക്സിന്റെ പ്രഖ്യാപനം നടത്തിയത്.
ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്സിന് വിധേയമായിട്ടുണ്ടെന്നും തന്റെ രണ്ട് പെണ്മക്കളില് ഒരാള്‍ക്ക് വാക്സിന് നല്‍കിയെന്നും അവള് സുഖമായിരിക്കുന്നുവെന്നും പുടിന് പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, മറ്റ് മേഖലകളില്‍ രോഗസാധ്യതയുളള വിഭാഗങ്ങള്‍ എന്നിവര്‍ക്കാകും ആദ്യം വാക്സിന് നല്‍കുക.
അതേസമയം മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ വാക്സിന് ഉപയോഗിക്കുന്നതില്‍ ഗവേഷകര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Discussion about this post