തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന മെയ് 18 മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജൂണ്‍ 1നാകും ആദ്യ നറുക്കെടുപ്പ് നടക്കുക. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് എജന്‍സികള്‍ക്ക് ആദ്യ 100 ടിക്കറ്റുകള്‍ വായ്പയായി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റ് വിറ്റതിന് ശേഷം ഈ ടിക്കറ്റിന്റെ പണം നല്കിയാല് മതിയാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കൊവിഡ് 19നെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പന നിര്‍ത്തിവച്ചിരുന്നു. രാജ്യവ്യാപകമായ ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്നു ലോട്ടറി മേഖല.
Discussion about this post