ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി. മെയ് 17 വരെയാണ് നീട്ടിയത്. തിങ്കളാഴ്ച ലോക്ഡൗണ്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം.കോവിഡ് തീവ്ര ബാധിത മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും.
അതേസമയം ഗ്രീന്‍ സോണില്‍ ഇളവുകള്‍ വന്നേക്കും. ചര്‍ച്ചകള്‍ക്ക് ശേഷമാകും ഗ്രീന്‍ സോണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കുക.
ലോക്ഡൗണ്‍ നീട്ടിയ രണ്ടാഴ്ചയും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ട്രെയിന്‍, വിമാന സര്‍വീസുകള്‍ തുടങ്ങില്ല. പൊതു ഗതാഗതവും പതിനേഴ് വരെ ഉണ്ടാകില്ല. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ലോക്ഡൗണ്‍ നീട്ടാനുള്ള തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Discussion about this post