തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കും. മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴ ഈടാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങുന്ന എല്ലാവരും മാസ്കോ തുണിയോ ഉപയോഗിച്ച് മുഖം മറച്ചിരിക്കണം. ഇളവുകള്‍ ഉള്ള സ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമായിരിക്കും. 200 രൂപയാണ് പിഴ , കുറ്റം ആവർത്തിക്കുകയാണെങ്കിൽ 5000 രൂപ വരെ പിഴ ഈടാക്കും.
Discussion about this post