സ്പ്രിംക്ലർ വിവാദങ്ങൾക്ക് മറുപടി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ. അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കരുതെന്നും ആ ശീലത്തോടെ വളർന്ന ആളല്ല ഈ സ്ഥാനത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്ഷേപം ഉന്നയിക്കുന്നവർ തെളിവു കൊണ്ടുവരട്ടെയെന്നും, മകളുടെ കമ്പനിക്കെതിരായ ആരോപണം വെറും അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കു ഈ കാര്യങ്ങളിലൊന്നും യാതൊരു തരത്തിലുള്ള ആശങ്കയുമില്ലെന്നും, മടിയിൽ കനമുള്ളവനേ ..വഴിയിൽ പേടിക്കേണ്ടതുള്ളൂ .. എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
Discussion about this post