ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട് മാവിനും മാവിലയ്ക്കും വളരെ പ്രാധാന്യമുണ്ട്. ഹൈന്ദവ ഗ്രന്ഥങ്ങളിൽ മാവിനെ ദിവ്യവൃക്ഷം എന്നാണ് കണക്കാക്കുന്നത്. വീട്ടുമുറ്റത്ത് മാവ് നട്ടാൽ സർവ്വ ഐശ്വര്യം ലഭ്യമാകും എന്നാണ് വിശ്വാസം. നമ്മുടെ പൂർവ സൂര്യകൾ പറയുന്നതും ഇങ്ങനെ തന്നെ. ഒരു മാവ് നടുമ്പോൾ അതുമായി ബന്ധപ്പെട്ട് 14 തലമുറകൾക്ക് അതിൻറെ പുണ്യം ലഭിക്കുമത്രേ.
മാവിനെ ദിവ്യ വൃക്ഷമായി കണക്കാക്കുന്നത് കൊണ്ട് തന്നെയാണ് വീട് പണിയുമ്പോൾ വാതിലിനും മറ്റു ആവശ്യങ്ങൾക്കും മാവിന്റെ തടി ഉപയോഗിക്കാത്തത്.കാരണം ഇതൊരു ദിവ്യവൃക്ഷമായത് കൊണ്ടും ദേവന്മാരുടെ പ്രാതിനിധ്യ വൃക്ഷമായി കണക്കാക്കുന്നത് കൊണ്ടും ഇത് പുരയിടത്തിൽ വാതിൽ, ജനൽ, കട്ടിള തുടങ്ങിയവ നിർമ്മിക്കുമ്പോൾ ഉപയോഗിക്കാറില്ല. ഇതുകൂടാതെ മുറ്റത്ത് ഒരു മാവ് നടുമ്പോൾ സർവ ഐശ്വര്യം ലഭ്യമാകും. ഇതിൽനിന്ന് അർത്ഥമാക്കുന്നത് മാവ് നടുന്നതിലൂടെ ഇതിന് ചുറ്റുമുള്ള അന്തരീക്ഷത്തിൽ പോസിറ്റിവിറ്റി നിറയും എന്നാണ്. പഴമൊഴിയായി പറയുന്നതാണെങ്കിലും മാവില വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചുകൊണ്ട് ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് പോകുന്നത് നല്ലതാണെന്ന് പറയുന്നു.
മാങ്ങയുടെ ഇലകൾ ദൈവത്തിൻറെ അംശമായി കണക്കാക്കുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനെ പറയുന്നത്. വീടിന് മുറ്റത്തും, ഗേറ്റിന് മുൻപിലും ഇത്തരത്തിൽ മാവില തൂക്കിയിടുന്നതും കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുമെന്ന വിശ്വാസവും നമ്മുടെ നാട്ടിൽ പലർക്കും ഉണ്ട്.
Discussion about this post