പോഷകങ്ങൾ ഏറെയുള്ള ഒന്നാണ് ഉലുവ. ഉലുവ പോലെതന്നെ ഒട്ടേറെ ഗുണങ്ങൾ ഉള്ള ഒന്നാണ് ഉലുവയുടെ ഇലയും. ഉത്തരേന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കസ്തൂരി മേത്തി. പല വിഭവങ്ങളിലും അവർ കസ്തൂരി മേത്തി ചേർക്കാറുണ്ട്.
സ്വാദ് ലഭ്യമാകുക എന്നതിലുപരി പോഷകമൂല്യങ്ങൾ ലഭിക്കുക എന്നതാണ് ഈ ഇല ചേർക്കുന്നതിന് പിന്നിലുള്ള രഹസ്യം. ഒരുപിടി ഉലുവ മുളപ്പിച്ചാൽ മറ്റു വിപണിയിൽ നിന്ന് ഉലുവയില വാങ്ങേണ്ട കാര്യമില്ല. ഉലുവ ഇല ഉണക്കിപ്പൊടിച്ച് എടുക്കുന്നതാണ് കസ്തൂരി മേത്തി. മസാല കറികളിൽ പ്രധാന ചേരുവയായി നമുക്ക് ഇത് ചേർക്കാം. ചപ്പാത്തിക്ക് സ്വാദ് കൂടുവാനും ഉലുവയില പലരും ചേർക്കാറുണ്ട്. പ്രമേഹം കുറയ്ക്കുവാനും, രോഗപ്രതിരോധശേഷി ഉണ്ടാകുവാനും ഉലുവയില ഇത്തരത്തിൽ വിഭവങ്ങൾക്കൊപ്പം ചേർത്ത് കഴിക്കുന്നത് പ്രയോജനകരമാണ്.
ചട്ടിയിലോ, പ്ലാസ്റ്റിക് ചാക്കിലോ നമുക്ക് ഈസിയായി ഉലുവ കൃഷി ചെയ്ത് എടുക്കാവുന്നതാണ്. ഒരു മണിക്കൂർ ഉലുവ വെള്ളത്തിൽ കുതിർത്തു വച്ചതിനുശേഷം കൃഷി ചെയ്യാൻ ഉപയോഗപ്പെടുത്തുക. ഏകദേശം 10 ദിവസങ്ങൾക്കുള്ളിൽ തന്നെ ഉലുവ മുളച്ചു വരും. നേർത്ത തണ്ടുകളും ഇലകളും വിഭവങ്ങൾക്കൊപ്പം ചേർത്ത് കഴിച്ചാൽ ആരോഗ്യം മികച്ചതാക്കാം.
Discussion about this post